ഇറാഖിനെ ഭരിയ്ക്കില്ല: യുഎസ്

ലണ്ടന്‍: ഇറാഖിനെ ഭരിയ്ക്കാന്‍ യുഎസ് ഇല്ലെന്നും പകരം ഇറാഖി പൗരന്മാര്‍ തന്നെ അവിടെ സര്‍ക്കാരുണ്ടാക്കുമെന്ന് യുഎസ് വിദേശകാര്യമന്ത്രി കോളിന്‍ പവല്‍. ഇറാഖില്‍ യുഎസ് ഒരു പാവ സര്‍ക്കാരിനെ ഉണ്ടാക്കുമെന്ന പ്രചാരണം വെറുതെയാണെന്നും പവല്‍ പറഞ്ഞു.
ഇറാഖിന്റെ നേതാവാകാന്‍ യുഎസ് ആരെയും നിയമിച്ചിട്ടില്ല. ഇറാഖിലെ ജനങ്ങളും അവിടുത്തെ ജനപ്രതിനിധികളുമാണ് ഇറാഖിനെ ഭരിയ്ക്കേണ്ടത്. ഇറാഖിന്റെ അടുത്ത പ്രസിഡന്റിനെ വാഴിക്കല്‍ ഞങ്ങളുടെ കടമയല്ല. - പവല്‍ പറഞ്ഞു.
ഇറാഖിലെ പ്രതിപക്ഷ നേതാക്കളുമായി യുഎസ് പ്രതിനിധി ഏപ്രില്‍ 18 ചൊവാഴ്ച നസീറിയയില്‍ ചര്‍ച്ചകള്‍ നടത്തും. എന്നാല്‍ ഇറാഖില്‍ അമേരിക്കയുടെ പാവ സര്‍ക്കാരിനെ വാഴിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് ഇറാഖിലെ പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു.
ഇറാഖില്‍ നിന്നും എത്രയും വേഗം യുഎസ് സേനയെ പിന്‍വലിക്കും. അപായഘട്ടം തീരുന്നതുവരെ മാത്രമേ ഇറാഖില്‍ യുഎസ് സാന്നിധ്യം ഉണ്ടായിരിക്കൂ. - കോളിന്‍ പവല്‍ വ്യക്തമാക്കി.












Click it and Unblock the Notifications