സദ്ദാമിന്റെ കോടികള്‍ തേടി...

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളാണ് ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈന്‍. ഇദ്ദേഹത്തിന് വിദേശരാജ്യങ്ങളിലുള്ള സ്വത്ത് ഏകദേശം 73,750 കോടി രൂപയോളം വരും. ബ്രിട്ടനിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലുമായാണ് ഈ നിക്ഷേപം.
ഇതെല്ലാം ഇറാഖിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നീക്കം തുടങ്ങി. ഇംഗ്ലണ്ടിലെ ബാങ്കിലും മറ്റ് ധനകാര്യസ്ഥാപനങ്ങളിലും സദ്ദാമിന്റെ നിക്ഷേപം എത്രയുണ്ടെന്ന് കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ വ്യക്തമാക്കി.
യുഎസിലുള്ള ഇറാഖിന്റെ 7,300 കോടിയോളം രൂപയുടെ സ്വത്ത് മരവിപ്പിച്ചുകഴിഞ്ഞു. ബ്രിട്ടനിലുള്ള ഇറാഖിന്റെ 4,425 കോടി രൂപയുടെ സ്വത്തുക്കളും മരവിപ്പിച്ചിട്ടുണ്ട്. പനാമ മുതല്‍ ജോര്‍ദ്ദാന്‍ വരെയുള്ള ബാങ്കുകളില്‍ രഹസ്യഅക്കൗണ്ടുകളിലും സദ്ദാമിന് നിക്ഷേപമുണ്ട്. ഒട്ടേറെ കമ്പനികളിലും സദ്ദാമിന് നിക്ഷേപമുണ്ട്.
ഗള്‍ഫ് -മുസ്ലിം രാജ്യങ്ങളില്‍ ഇറാഖി സര്‍ക്കാരിനുള്ള സ്വത്തുക്കളെല്ലാം വ്യക്തിപരമായ അക്കൗണ്ടുകളിലേക്ക് മാറ്റിത്തുടങ്ങിയതായി അന്വേഷകര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സദ്ദാമിന്റെ ബാത്ത് പാര്‍ട്ടിയിലെ അംഗങ്ങളെക്കൂടി ഇറാഖിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളിയാക്കുമെന്നും ടോണി ബ്ലെയര്‍ പറഞ്ഞു.












Click it and Unblock the Notifications