Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് മല്ല്യ ജനതാപാര്‍ട്ടിയില്‍

ബാംഗ്ലൂര്‍: മദ്യവ്യവസായി വിജയ് മല്ല്യ അഖില ഭാരത ജനതാദള്‍(എബിജെഡി) വിട്ട് ഡോ. സുബ്രഹ്മണ്യം സ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാപാര്‍ട്ടിയില്‍ ചേര്‍ന്നു.

വിജയ് മല്ല്യയെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്താണ് ജനതാപാര്‍ട്ടി അവരോധിച്ചിരിക്കുന്നത്. ജനതാ പാര്‍ട്ടി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം തനിക്ക് നേരത്തെ വാഗ്ദാനം ചെയ്തിരുന്നുവെന്നും താനിപ്പോള്‍ ആ പാര്‍ട്ടിയുടെ പ്രസിഡന്റാണെന്നും മല്ല്യ അറിയിച്ചു.

എബിജെഡി വിടാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് ദേവഗൗഡയും മറ്റ് ചില നേതാക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഏറെ ചിന്തിച്ചതിന് ശേഷമാണ് ഈ തീരുമാനമെടുത്തത്.

ജനതാദള്‍ (യു)വിനെയും ജനതാദള്‍(എസ്)നെയും ലയിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടത് തന്റെ വീഴ്ച കൊണ്ടല്ല. ഇരുപാര്‍ട്ടിയിലെയും നേതാക്കള്‍ക്ക് വ്യക്തിപരമായ ചില അജണ്ടകളുണ്ടെന്നതിനാലാണ് ലയനം സാധ്യമാവാതെ പോയത്- മല്ല്യ പറഞ്ഞു.

ജെ ഡി (യു)വില്‍ ചേരുമ്പോള്‍ ദേശീയ വൈസ് പ്രസിഡന്റായിരുന്നു മല്ലിയ. പിന്നീട് എബിജെഡി ഉണ്ടാക്കിയപ്പോഴും ഈ സ്ഥാനത്തു തന്നെ തുടരുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+