കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എ രവിക്കെതിരെ വോട്ട് ചെയ്യുമെന്ന് ഐ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വയലാര്‍ രവിയ്ക്കെതിരെ ആന്റണി ഗ്രൂപ്പിലെ എംഎല്‍എമാര്‍ വോട്ട് ചെയ്തേക്കുമെന്ന കണക്കുകൂട്ടലിലാണ് ഐ ഗ്രൂപ്പ്. രവിക്കെതിരെ ആന്റണി ഗ്രൂപ്പിലെ ചില എംഎല്‍എമാര്‍ തിരിഞ്ഞാല്‍ കോടോത്ത് ഗോവിന്ദന്‍നായര്‍ക്ക് ജയം ഉറപ്പാണെന്നും അവര്‍ കണക്കുകൂട്ടുന്നു.

ആന്റണിയോട് അടുപ്പമുള്ള പല എംഎല്‍എമാര്‍ക്കും രവിയോട് ആഭിമുഖ്യമില്ലെന്ന് ഐ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. ഇടയ്ക്കിടെയുള്ള പക്ഷംമാറലാണ് രവി അവര്‍ക്ക് അനഭിമതനാവാന്‍ കാരണം.

നേരത്തെ ആന്റണി ഗ്രൂപ്പിലായിരുന്ന രവി പിന്നീട് കരുണാകര പക്ഷത്തേക്ക് മാറി. എ. കെ. ആന്റണിയെ തിരഞ്ഞെടുപ്പില്‍ തോല്പിച്ച് രവി കെപിസിസി പ്രസിഡന്റായി. പിന്നീട് കരുണാകരവിഭാഗത്തെ കൈയൊഴിഞ്ഞ് പുതിയ ഗ്രൂപ്പുണ്ടാക്കി. ഇപ്പോള്‍ വീണ്ടും ആന്റണിയോട് അടുപ്പം കാണിക്കുന്ന രവിയുടെ വിശ്വാസ്യതയില്‍ എ വിഭാഗം നേതാക്കള്‍ക്ക് സംശയമുണ്ടെന്ന് ഐ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. ഈ അനാഭിമുഖ്യം വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും അവര്‍ വാദിക്കുന്നു.

കോടോത്ത് ജയിക്കുകയാണെങ്കില്‍ തോല്‍ക്കുന്ന ഔദ്യോഗിക സ്ഥാനാര്‍ഥി രവിയായിരിക്കാനാണ് സാധ്യത. കാരണം ഒരു ഗ്രൂപ്പിലും പെടാത്ത തെന്നല ബാലകൃഷ്ണപിള്ളയോട് ആര്‍ക്കും എതിര്‍പ്പില്ല. അതുകൊണ്ടുതന്നെ വിമതസ്ഥാനാര്‍ഥി ജയിച്ചാല്‍ പരുങ്ങലിലാവുന്നത് രവിയുടെ സാധ്യതയായിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X