പരീക്ഷ കഴിഞ്ഞു, ഇനി റിലാക്സ് ചെയ്യുക
തിരുവനന്തപുരം: പരീക്ഷ കഴിഞ്ഞ സ്ഥിതിക്ക് ഇനി അതേ കുറിച്ച് ആലോചിക്കേണ്ടതില്ല. ഇപ്പോള്‍ റിലാക്സ് ചെയ്യുക- രാജ്യസഭാ എം പിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിനെ കുറിച്ച് മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ കമന്റ്.
ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കര്‍ ജയന്തി ഉദ്ഘാടനം ചെയ്യാനെത്തിയ ആന്റണി വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.
പരീക്ഷയില്‍ റാങ്ക് കിട്ടുമോയെന്ന ചോദ്യത്തിന് മറുപടിയായി അത് വൈകീട്ട് അഞ്ച് മണി കഴിഞ്ഞാലറിയാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.












Click it and Unblock the Notifications