Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിതാഹ്ലാദമില്ല: ആന്റണി

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ അമിതാഹ്ലാദമില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. ഏപ്രില്‍ 14 തിങ്കളാഴ്ച ഔദ്യോഗിക സ്ഥാനാര്‍ത്ഥികളായ വയലാര്‍ രവിയുടെയും തെന്നല ബാലകൃഷ്ണപിള്ളയുടെയും വിജയവാര്‍ത്ത അറിഞ്ഞ ശേഷം വാര്‍ത്താലേഖകരോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.

വിമതര്‍ക്കെതിരെ നടപടിയെടുക്കാന്‍ തല്ക്കാലം ആലോചനയില്ല. യുഡിഎഫിന്റെ കെട്ടുറപ്പ് ശക്തമാക്കാന്‍ ശ്രമിയ്ക്കും. - ആന്റണി പറഞ്ഞു.

മറ്റ് പ്രശ്നങ്ങളില്‍ ഇടപെട്ട് സമയം പാഴാക്കാന്‍ ഉദ്ദേശിക്കുന്നില്ല. കേരളത്തിന്റെ വികസനത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിയ്ക്കും. രാജ്യസഭാ തിരഞ്ഞെടുപ്പിലുണ്ടായത് കോണ്‍ഗ്രസിലെ ഒരു താല്ക്കാലിക പ്രതിസന്ധി മാത്രമാണ്. - ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+