ചാക്കോ വീണ്ടും ഐ ഗ്രൂപ്പില്‍
തിരുവനന്തപുരം: മന്ത്രി കെ.വി. തോമസ് ഐ ഗ്രൂപ്പില്‍ നിന്നും പുറത്തുപോയപ്പോള്‍ ഇതാ പി.സി. ചാക്കോ ഐ ഗ്രൂപ്പിലേക്ക്. മന്ത്രി തോമസ് ഇനി ഐ ഗ്രൂപ്പിലില്ലെന്ന് കെ. കരുണാകരന്‍ കഴിഞ്ഞ ദിവസം പരസ്യമായി വ്യക്തമാക്കിയിരുന്നു. പക്ഷെ ചാക്കോയുടെ ഐ ഗ്രൂപ്പ് പ്രവേശത്തിന് കരുണാകരന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ല.
ഏപ്രില്‍ 14 ഞായറാഴ്ച രാവിലെ കരുണാകരന്റെ വീട്ടിലെത്തിയ ചാക്കോ അദ്ദേഹവുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തി. തെറ്റിദ്ധാരണകള്‍ മാറിയെന്നും കരുണാകരനുമായുള്ള നിര്‍ഭാഗ്യകരമായ അകല്‍ച്ച അവസാനിച്ചുവെന്നുമാണ് ചാക്കോ പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞത്.
ഇപ്പോഴത്തേത് അതീവ ഗുരുതരമായ പ്രതിസന്ധിയാണ്. അതുകൊണ്ട് സോണിയാഗാന്ധി കരുണാകരനുമായി സംസാരിക്കേണ്ടതായിരുന്നുവെന്നും ചാക്കോ പറഞ്ഞു. പാര്‍ട്ടിയില്‍ തനിക്ക് ശത്രുക്കളില്ല. പത്മജ വേണുഗോപാല്‍ പണ്ടും ശത്രുവായിരുന്നില്ല. - ചാക്കോ പറഞ്ഞു.












Click it and Unblock the Notifications