വിഷുവിനായി നാണയ കൗണ്ടറുകള്‍
തിരുവനന്തപുരം: വിഷുവോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് തപാല്‍ വകുപ്പ് തുടങ്ങിയ നാണയ കൗണ്ടറുകളില്‍ തിരക്ക് അനൂഭവപ്പെട്ടു.
ജനറല്‍ പോസ്റോഫീസിലും ചാല, മെഡിക്കല്‍ കോളജ് പോസ്റ് ഓഫീസുകളിലുമാണ് നാണയക്കൗണ്ടറുകള്‍ തുറന്നത്. ഒന്ന്, രണ്ട്, അഞ്ച് രൂപാ നാണയങ്ങളാണ് ഈ കൗണ്ടറുകളില്‍ നിന്ന് നല്‍കുന്നത്. 100 രൂപയുടെ മുതല്‍ 500 രൂപയുടെ വരെ നാണയ സഞ്ചികള്‍ ഇവിടെ ലഭ്യമാണ്.
റിസര്‍വ് ബാങ്കിന്റെ സഹകരണത്തോടെയാണ് നാണയ കൗണ്ടറുകള്‍ തുടങ്ങിയത്. ജനറല്‍ പോസ്റ് ഓഫീസില്‍ ഇതുവരെയായി 75,000 രൂപയുടെ നാണയങ്ങള്‍ വിറ്റു.
മറ്റ് ജില്ലകളിലും നാണയ കൗണ്ടറുകള്‍ തുടങ്ങുന്നതിന് തപാല്‍ വകുപ്പിന് പദ്ധതിയുണ്ട്.












Click it and Unblock the Notifications