കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ ഇനി തുറന്ന യുദ്ധം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോടോത്ത് ഗോവിന്ദന്‍നായരുടെ പരാജയത്തോടെ കോണ്‍ഗ്രസിലെ വിള്ളലുകള്‍ കൂടുതലായി പുറത്തുവരുമെന്ന് ഉറപ്പായി. ഇനി വികസനത്തില്‍ ശ്രദ്ധിക്കുമെന്നാണ് ആന്റണി പറയുന്നതെങ്കിലും എ ഗ്രൂപ്പ് അധികം വൈകാതെ മുരളീധരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കാന്‍ രംഗത്തുവരുമെന്ന് ഉറപ്പാണ്.

പത്മജയ്ക്കെതിരെയും നടപടിയുണ്ടാകാം. ഇതിനെ കരുണാകരന്‍ എങ്ങിനെ നേരിടുമെന്നാണ് ഇനി അറിയേണ്ടത്. വരുംദിവസങ്ങളില്‍ തങ്ങളുടെ രണ്ട് മന്ത്രിമാരെ- കടവൂര്‍ ശിവദാസനെയും പി. ശങ്കരനെയും- കരുണാകരന്‍ രാജിവെയ്പിച്ചേക്കുമെന്ന് കരുതുന്നു. നിയമസഭയില്‍ ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ക്ക് പ്രത്യേകം ഇരിപ്പിടം വേണമെന്നും കരുണാകരന്‍ ആവശ്യപ്പെട്ടേയ്ക്കുമെന്ന് കരുതുന്നു.

ഇതിനെയെല്ലാം അപ്രസക്തമാക്കും വിധം ആന്റണി നിയമസഭയില്‍ വിശ്വാസവോട്ട് തേടിയേക്കുമെന്നും സൂചനകളുണ്ട്. ഇപ്പോഴത്തെ സ്ഥിതിയില്‍ ആന്റണിയ്ക്ക് വിശ്വാസവോട്ടില്‍ വിജയിക്കാന്‍ കഴിയുമെന്ന് തന്നെയാണ് സൂചന.

ഐ-എ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാട്ടം പഴയകാലത്തേത് പോലെ തെരുവിലേക്ക് നീങ്ങുമെന്ന് തന്നെ കരുതുന്നു. ആന്റണിയെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനൊപ്പം ഐ ഗ്രൂപ്പിന്റെ കൂടി എതിര്‍പ്പിനെ നേരിടേണ്ടിവരികയെന്നത് കൂടുതല്‍ തലവേദന സൃഷ്ടിയ്ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X