കരുണാകരനുമായി സഹകരിയ്ക്കാം: സിപിഎം
ദില്ലി: കോണ്‍ഗ്രസിനെ എതിര്‍ക്കുകയാണെങ്കില്‍ കരുണാകരനുമായി സഹകരിയ്ക്കാന്‍ തയ്യാറാണെന്ന് സിപ്ിഎം കേന്ദ്ര നേതൃത്വം.
കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ എങ്ങിനെ മുതലെടുക്കാമെന്ന കാര്യം ഏപ്രില്‍ 15,16 തിയതികളില്‍ ചേരുന്ന സിപിഎം പൊളിറ്റ്ബ്യൂറോ യോഗം ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസിനെതിരെ ഉറച്ച നിലപാടെടുത്താല്‍ കരുണാകരനുമായി സഹകരിയ്ക്കാന്‍ വിരോധമില്ലെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞു.
കരുണാകരന്റെ ഇപ്പോഴത്തെ രാഷ്ട്രീയനിലപാടുകള്‍ പലതും ശരിയാണ്. ആന്റണിയാകട്ടെ ഒരു ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നത്. കാലാകാലങ്ങളില്‍ അധികാരത്തില്‍ മാത്രം കണ്ണുനട്ട് തീരുമാനമെടുക്കുന്ന ആളാണ് ആന്റണി.- രാമചന്ദ്രന്‍പിള്ള അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications