ഇടതില്‍ ഒരു അസാധു വോട്ട്
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ ഒന്ന് അസാധു. ഈ അസാധു വോട്ട് ഇടതുമുന്നണിയില്‍ നിന്നാണെന്ന് കരുതുന്നു.
കാരണം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ചന്ദ്രന്‍പിള്ളയ്ക്ക് ആകെയുള്ള 40 വോട്ടുകളില്‍ 39 വോട്ടുകളേ ലഭിച്ചിട്ടുള്ളൂ. ഇതില്‍ നിന്നാണ് അസാധു വോട്ട് ഇടതുമുന്നണിയുടേതായിരിക്കാമെന്ന് ഊഹിക്കുന്നത്. കൂടുതല്‍ അസാധുവോട്ടുകള്‍ വന്ന് തങ്ങളുടെ സ്ഥാനാര്‍ത്ഥി തോല്ക്കരുത് എന്നുറപ്പിക്കാനാണ് ഒന്നാം വോട്ടുകള്‍ എല്ലാം ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയ്ക്ക് തന്നെ നല്കാന്‍ അവര്‍ തീരുമാനിച്ചത്.
വോട്ടെണ്ണല്‍ കൃത്യം അഞ്ച് മണിക്കാരംഭിച്ചു. അരമണിക്കൂറിനുള്ളില്‍ ഫലവും പുറത്തുവന്നു. ഒന്നാം വോട്ടിന്റെ പിന്‍ബലത്തോടെ സ്ഥാനാര്‍ത്ഥികള്‍ വിജയച്ചതിനാലാണ് ഫലം നേരത്തെ പുറത്ത് വന്നത്.












Click it and Unblock the Notifications