കോടോത്ത് ജയിയ്ക്കും: കരുണാകരന്‍
തിരുവനന്തപുരം: കോടോത്ത് ഗോവിന്ദന്‍നായര്‍ വിജയിക്കുമെന്ന് തനിക്കുറപ്പുണ്ടെന്ന് കെ. കരുണാകരന്‍.
ഏപ്രില്‍ 14 തിങ്കളാഴ്ച വിഷു ദര്‍ശനത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പുറപ്പെടും മുമ്പ് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കരുണാകരന്‍ തയ്യാറായില്ല.
ഒട്ടാകെയുള്ള 62 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ കരുണാകരന്‍ പക്ഷത്തിന് 27 എംഎല്‍എമാരുണ്ടായിരുന്നെങ്കിലും അവസാനവട്ടമായപ്പോഴേക്കും അവരുടെ എണ്ണം 24 ആയി കുറഞ്ഞിരിക്കുകയാണ്. മന്ത്രി കെ.വി. തോമസ് ഔദ്യോഗികസ്ഥാനാര്‍ത്ഥികള്‍ക്കേ വോട്ടു ചെയ്യൂ എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സി.പി. മുഹമ്മദ് എംഎല്‍എയും കരുണാകരപക്ഷം വിട്ടതായാണ് സൂചന. പക്ഷെ ഇടതുപക്ഷത്തിന്റെ രണ്ടാം വോട്ടുകള്‍ ലഭിക്കുമെന്നതും വയലാര്‍ രവിയ്ക്കുള്ള കോണ്‍ഗ്രസ് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുമെന്നതും ഘടകകക്ഷികളില്‍ ചിലര്‍ വോട്ടുചെയ്യുമെന്നതും കരുണാകരന് പ്രതീക്ഷ നല്കുന്നു.












Click it and Unblock the Notifications