Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂരില്‍ കരുണാകരന് മൗനം

ഗുരുവായൂര്‍: രാജ്യസഭയില്‍ തന്റെ സ്ഥാനാര്‍ത്ഥി കോടോത്ത് ഗോവിന്ദന്‍നായരുടെ തോല്‍വിയെക്കുറിച്ച് കരുണാകരന്‍ പ്രതികരിച്ചില്ല. രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കരുണാകരന്‍ ഗുരുവായൂരില്‍ കൗസ്തുഭം ഗസ്റ്ഹൗസിലായിരുന്നു.

രാവിലെ വിഷുദര്‍ശനം കാണാന്‍ ഗുരുവായൂരിലെത്തിയ കരുണാകരന്‍ പിന്നീട് കൗസ്തുഭത്തില്‍ വിശ്രമിച്ചു. രാജ്യസഭാ ഫലം പുറത്തുവന്നപ്പോള്‍ കരുണാകരനോട് മാധ്യമപ്രവര്‍ത്തര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. ചിരിയും കളിയുമായി മാധ്യമപ്രവര്‍ത്തകരോട് സമയം പങ്കിടാറുള്ള കരുണാകരന്‍ വിഷണ്ണനായിരുന്നു.

പിന്നീട് അദ്ദേഹം വൈകുന്നേരത്തെ ദീപാരാധന തൊഴാന്‍ അമ്പലത്തിലേക്ക് പുറപ്പെട്ടു. അമ്പലത്തിലേക്ക് കയറും മുമ്പ് സഹപ്രവര്‍ത്തകരോട് ഇനി എന്താ ചെയ്ക എന്ന് കരുണാകരന്‍ ചോദിക്കുന്നത് കേട്ടു. കരുണാകരന്റെ ഏക പ്രതികരണവും ഇതായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+