ഇടതുസഹായം കോടോത്തിന് വിനയായി
തിരുവനന്തപുരം: ഇടതുമുന്നണി വാഗ്ദാനം ചെയ്ത സഹായമാണ് കരുണാകരന്റെ സ്ഥാനാര്‍ത്ഥിയായ കോടോത്ത് ഗോവിന്ദന്‍നായര്‍ക്ക് വിനയായതെന്ന് കരുതുന്നു.
40 വോട്ടുകളാണ് ഇടതുപക്ഷത്തിനുണ്ടായിരുന്നത്. തങ്ങളുടെ ഒന്നാം വോട്ടുകള്‍ എല്ലാം ഇടതുസ്ഥാനാര്‍ത്ഥിയായ ചന്ദ്രന്‍പിള്ളയ്ക്ക് നല്കുമെന്ന് ഇടതുനേതാക്കള്‍ വ്യക്തമാക്കിയിരുന്നു. പകരം രണ്ടാം വോട്ടുകള്‍ എല്ലാം കോടോത്തിന് നല്കുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടി അറിയിച്ചിരുന്നു. പക്ഷെ ഒന്നാം വോട്ടുകള്‍ എണ്ണിയപ്പോള്‍ തന്നെ വയലാര്‍ രവിയുടെയും തെന്നല ബാലകൃഷ്ണപിള്ളയുടെയും വിജയം സുനിശ്ചിതമായിരുന്നു. അതായത് ഇടതുമുന്നണി വോട്ടുകള്‍ കോടോത്തിന് ഗുണം ചെയ്തില്ലെന്നര്‍ത്ഥം.
പക്ഷെ ഇടതുമുന്നണിയുടെ ഈ നീക്കം കോണ്‍ഗ്രസിനുള്ളില്‍ കരുണാകരവിരുദ്ധ ചേരികള്‍ക്ക് ഒന്നിക്കാന്‍ വഴിയൊരുക്കി. അതല്ലെങ്കില്‍ വയലാര്‍ രവിയ്ക്കുള്ള വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായേനെ എന്നാണ് പേരു വെളിപ്പെടുത്താത്ത ഒരു ഐ ഗ്രൂപ്പ് നേതാവ് പറഞ്ഞത്.












Click it and Unblock the Notifications