കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് കരുണാകരനെ പിന്തുണയ്ക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആന്റണി മന്ത്രിസഭയെ അട്ടിമറിയ്ക്കാന്‍ കെ. കരുണാകരന് പിന്തുണ നല്കാന്‍ ഇടതുമുന്നണി തയ്യാര്‍. കരുണാകരനെ കാണാനെത്തിയ ഇടതുമുന്നണി പ്രതിനിധി പി.സി. ജോര്‍ജ്ജ് എംഎല്‍എയാണ് ഈ വിവരം അറിയിച്ചത്.

ബദല്‍ മന്ത്രിസഭയ്ക്ക് എല്ലാവിധ പിന്തുണയും നല്കുക എന്നതാണ് ഇടതുമുന്നണി തീരുമാനിച്ച നയം. കരുണാകരന്‍ മുഖ്യമന്ത്രിയാകുന്നതിന് പോലും ഇടതുമുന്നണിയ്ക്ക് എതിര്‍പ്പില്ല.

ഇടതുമുന്നണിയുടെ നിതാന്ത ശത്രുക്കളായ ഗൗരിയമ്മയും എം.വി. രാഘവനും ബദല്‍ മന്ത്രിസഭയില്‍ മന്ത്രിമാരാകുന്നതില്‍ പോലും ഇടതുമുന്നണിയ്ക്ക് വിരോധമില്ല. ആന്റണി സര്‍ക്കാരിനോടുള്ള കടുത്ത രോഷത്തില്‍ നിന്നാണ് ഇടതുമുന്നണി ഇത്തരം തീരുമാനത്തിലേക്ക് എത്തിയതെന്നറിയുന്നു. എങ്ങിനെയും ആന്റണിയെ അധികാരഭ്രഷ്ടനാക്കുക എന്നതാണ് ഇടതുമുന്നണിയുടെ ലക്ഷ്യം.

ഈയിടെ മുന്‍മന്ത്രി ശിവദാസമേനോന് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ പോലും ആന്റണി തയ്യാറായില്ല. പിണറായി വിജയനെതിരായ അഴിമതിയാരോപണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ആന്റണി ഉത്തരവിട്ടതും സിപിഎമ്മിനെ ചൊടിപ്പിച്ചിരുന്നു. ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കെതിരായ ക്രൂരമായ പൊലീസ് പീഡനമാണ് ഇടതുമുന്നണിയെ വെറുപ്പിച്ച മറ്റൊരു ഘടകം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X