Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളി ഒറ്റപ്പെടുന്നു

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിനെ ചൊല്ലി കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധി മൂര്‍ഛിക്കുമ്പോള്‍ കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ ഒറ്റപ്പെടുന്നു.

ഐ ഗ്രൂപ്പിനൊപ്പം നിലകൊള്ളുകയും കോടോത്തിന് വോട്ട് ചെയ്യാന്‍ രഹസ്യമായി ഐ ഗ്രൂപ്പ് എം എല്‍ എമാരോട് ആവശ്യപ്പെടുകയും ചെയ്യുന്ന മുരളിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് ഹൈക്കമാന്റിനെ ധരിപ്പിക്കാനാണ് കരുണാകര വിരുദ്ധചേരികള്‍ ശ്രമിക്കുന്നത്.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിന് ഒരു സ്ഥാനാര്‍ഥിയെ നഷ്ടമാക്കിയത് മുരളി തന്നെയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. കരുണാകരന്‍ നിര്‍ദേശിച്ച കോടോത്ത് ഗോവിന്ദന്‍ നായര്‍ക്ക് പകരം പി. സി. ചാക്കോയുടെ പേര് ഹൈക്കമാന്റിന് മുന്നില്‍വച്ച മുരളിയാണ് ഫലത്തില്‍ ഐ ഗ്രൂപ്പിന് സ്ഥാനാര്‍ഥിയെ നഷ്ടപ്പെടുത്തിയതെന്ന് ഹൈക്കമാന്റിന് മുന്നില്‍ അവര്‍ വിശദീകരിക്കുന്നു.

കുറച്ചുകാലമായി ഗ്രൂപ്പില്‍ ഭിന്നത വരുത്തുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന മുരളി ഐ ഗ്രൂപ്പിന് സ്ഥാനാര്‍ഥിയെ നഷ്ടപ്പെടുത്തിയ ശേഷം കോടോത്തിന് വേണ്ടി നിലകൊള്ളുന്നതിലെ ഇരട്ടത്താപ്പ് ഹൈക്കമാന്റിനെ ബോധ്യപ്പെടുത്താനാണ് മൂന്ന് ഗ്രൂപ്പുകളും ശ്രമിക്കുന്നത്.

രാജ്യസഭാ സീറ്റിനെ ചൊല്ലി പ്രതിസന്ധി രൂപം കൊണ്ടതിനു ശേഷം ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായതും മുരളിക്കാണ്. കെ പി സി സി പ്രസിഡന്റ് എന്ന നിലയില്‍ എല്ലാ ഗ്രൂപ്പുകള്‍ക്കും സ്വീകാര്യനാവാന്‍ വേണ്ടി മുരളി സ്വീകരിച്ച നിലപാടുകള്‍ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. ഹൈക്കമാന്റിനും മുരളിയുടെ നിഷ്പക്ഷ പ്രവര്‍ത്തനത്തില്‍ തൃപ്തിയുണ്ടായിരുന്നു. ഈ സ്വീകാര്യതയാണ് മുരളി കളഞ്ഞുകുളിച്ചത്. ഐ ഗ്രൂപ്പിലുള്ളവരാകട്ടെ മുരളിയെ സംശയത്തോടെയാണ് ഇപ്പോഴും കാണുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+