നടപടി: ആലോചിച്ചിട്ടില്ലെന്ന് മുരളി
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിമതസ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യുന്ന എം എല്‍ എമാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
നടപടി സ്വീകരിക്കുന്നതു സംബന്ധിച്ച് നിര്‍ദേശം നല്‍കേണ്ടത് ഹൈക്കമാന്റാണ്. ഇതുവരെ ഹൈക്കമാന്റില്‍ നിന്നും നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ല. കേന്ദ്രനിരീക്ഷകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കമാന്റിന്റെ നിര്‍ദേശം ലഭിക്കുകയാണെങ്കില്‍ മാത്രമേ നടപടി സംബന്ധിച്ച് തീരുമാനമുണ്ടാവുകയുള്ളൂ.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ ജയിക്കുമെന്നാണ് കെപിസിസി കരുതുന്നതെന്ന് മുരളി പറഞ്ഞു.












Click it and Unblock the Notifications