കോടോത്ത് തോറ്റു; രവി, തെന്നല ജയിച്ചു
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളായ വയലാര്‍ രവിയും തെന്നല ബാലകൃഷ്ണപിള്ളയും വിജയിച്ചു. കരുണാകരന്റെ വിമതസ്ഥാനാര്‍ത്ഥി കോടോത്ത് ഗോവിന്ദന്‍നായര്‍ പരാജയപ്പെട്ടു.
ഒന്നാം വോട്ട് എണ്ണിയപ്പോള്‍ തന്നെ വയലാര്‍ രവിയും തെന്നലയും വ്യക്തമായ ഭൂരിപക്ഷത്തിന് ജയിച്ചു. സിപിഎമ്മിന്റെ ചന്ദ്രന്‍ പിള്ളയും ജയിച്ചു. ചന്ദ്രന്‍പിള്ളയ്ക്ക് 39 വോട്ടുകളും വയലാര്‍ രവിയ്ക്ക് 38 വോട്ടുകളും തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് 36 വോട്ടുകളും ലഭിച്ചു.
കോടോത്ത് ഗോവിന്ദന്‍നായര്‍ക്ക് 26 വോട്ടുകളേ ലഭിച്ചുള്ളൂ.












Click it and Unblock the Notifications