Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യസഭ: വോട്ടെടുപ്പ് തുടങ്ങി

തിരുവനന്തപുരം: രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 14 തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ തുടങ്ങി. വൈകുന്നേരം നാല് മണി വരെയാണ് വോട്ടെടുപ്പ്.

നിയമസഭാ മന്ദിരത്തിലെ രണ്ടാം നിലയിലെ 604-ാം നമ്പര്‍ മുറിയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. അഞ്ച് മണിക്ക് വോട്ടെണ്ണും.

ബാലറ്റ് പേപ്പറില്‍ ആദ്യത്തെ പേര് കെ. ചന്ദ്രന്‍പിള്ളയുടേതാണ്. തെന്നല ബാലകൃഷ്ണ്പിള്ള, വയലാര്‍ രവി, കോടോത്ത് ഗോവിന്ദന്‍നായര്‍ എന്നിവരുടെ പേരുകളാണ് പിന്നീട് ക്രമത്തിലുള്ളത്.

36ല്‍ അധികം വോട്ട് കിട്ടിയാല്‍ വയലാര്‍ രവിയും തെന്നല ബാലകൃഷ്ണപിള്ളയും ജയിക്കും. കോടോത്തിന് ഇപ്പോള്‍ 25 ഐ ഗ്രൂപ്പ് എം എല്‍ എമാരുടെ പിന്തുണയാണുള്ളത്. 31 യു ഡി എഫ് വോട്ട് ലഭിക്കുകയും പ്രതിപക്ഷ എം എല്‍ എമാരുടെ മുഴുവന്‍ രണ്ടാം വോട്ട് കിട്ടുകയും ചെയ്താല്‍ കോടോത്തിന് ജയിക്കാന്‍ സാധ്യതയുണ്ട്.

ഞായറാഴ്ച രാത്രി കെ. കരുണാകരനുമായി കേന്ദ്രനിരീക്ഷകര്‍ നടത്തിയ അവസാനവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ അനുരഞ്ജന ശ്രമങ്ങള്‍ വിഫലമാവുകയായിരുന്നു. ഗുലാംനബി ആസാദുമായും ആര്‍. കെ. ധവാനുമായും നടത്തിയ ചര്‍ച്ചയില്‍ തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടു പോവില്ലെന്ന് കരുണാകരന്‍ വ്യക്തമാക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+