രാജ്യസഭ: വോട്ടെടുപ്പ് കഴിഞ്ഞു
തിരുവനന്തപുരം: രാജ്യസഭാ എം പിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഏപ്രില്‍ 14 തിങ്കളാഴ്ച ഉച്ചയോടെ കഴിഞ്ഞു. വോട്ടെണ്ണല്‍ അഞ്ച് മണിക്ക് തുടങ്ങും. ഒരു മണിക്കൂറിനുള്ളില്‍ ഫലം അറിയാനാവും.
മുഖ്യമന്ത്രി എ. കെ. ആന്റണി, പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ എന്നിവരുള്‍പ്പടെ എല്ലാ എം എല്‍ എമാരും ഉച്ചയ്ക്ക് മുമ്പായി വോട്ട ചെയ്തു. മന്ത്രി എം. എ. കുട്ടപ്പനാണ് ആദ്യം വോട്ടുചെയ്തത്. വോട്ടെടുപ്പ് തുടങ്ങി ആദ്യമണിക്കൂറില്‍ തന്നെ 108 എം എല്‍ എമാര്‍ വോട്ടുചെയ്തു.
അതിനിടെ വിഷുദര്‍ശനത്തിനായി കരുണാകരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലേക്ക് പോയി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോടോത്ത് ഗോവിന്ദന്‍നായര്‍ ജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പായി കരുണാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.












Click it and Unblock the Notifications