കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമ്പിയെ തേടി തമിഴ്നാട്ടിലേക്കും

  • By Staff
Google Oneindia Malayalam News

കൊല്ലം: അഞ്ചാലംമൂട് കുപ്പണ വിഷമദ്യദുരന്തത്തിലെ മുഖ്യപ്രതി തമ്പിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. തമ്പി കൊല്ലം ജില്ലയില്‍ തന്നെയുണ്ടെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന സൂചന.

ലോക്കല്‍ പൊലീസിന്റെ ഒരു സംഘം ഏപ്രില്‍ 14 തിങ്കളാഴ്ച ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. മദ്യദുരന്തത്തെതുടര്‍ന്ന് തമ്പിയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ സ്പിരിറ്റ് കണ്ടെത്തിയിരുന്നു. വീട്ടിലെ രഹസ്യഅറയില്‍ ഒഴിഞ്ഞ വിദേശമദ്യക്കുപ്പികളും ബിവറേജസ് കോര്‍പ്പറേഷന്റെ വ്യാജവിദേശമദ്യ ലേബലുകളും കണ്ടെടുത്തിരുന്നു.

കേസില്‍ തമ്പിയുടെ ഭാര്യ മായയുടെ പേരിലും കേസെടുത്തേക്കും. ഇപ്പോള്‍ കേസില്‍ അഞ്ച് പ്രതികളാണുള്ളത്. തമ്പിയെ നേരിട്ട് കോടതിയില്‍ കീഴടങ്ങാന്‍ ഭരണത്തില്‍ പിടിയുള്ള ചിലര്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ കോടതിയില്‍ ഹാജരാകുന്നതിന് മുമ്പ് അറസ്റ് ചെയ്യാന്‍ തയ്യാറായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കോടതി പരിസരത്ത് കാവല്‍ നില്ക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X