വോട്ടുകള്‍ ചോര്‍ന്നു: ഐ ഗ്രൂപ്പ്
തിരുവനന്തപുരം: ഐ ഗ്രൂപ്പില്‍ നിന്നും വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ടെന്ന് കെപിസിസി ജനറല്‍ സെക്രട്ടറിയും ഐ ഗ്രൂപ്പ് നേതാവുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍. ഏപ്രില്‍ 14 തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഐ ഗ്രൂപ്പില്‍ നിന്നും ആരെല്ലാമാണ് മറുപക്ഷത്തിന് വോട്ടുകള്‍ ചെയ്തതെന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ഇവര്‍ക്കെതിരെ പിന്നീട് നടപടിയെടുക്കും.- രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
കോണ്‍ഗ്രസിനുള്ളിലെ ഇപ്പോഴത്തെ പ്രതിസന്ധി വര്‍ധിപ്പിക്കാനാണ് ഹൈക്കമാന്റ് ശ്രമിക്കുന്നതെങ്കില്‍ ശക്തമായ തിരിച്ചടി ഉണ്ടാകും. പ്രതിസന്ധി മൂര്‍ച്ഛിക്കാതിരിക്കാന്‍ എല്ലാ വിഭാഗവും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications