വിഷുവിന് ഒരുക്കങ്ങളായി
തിരുവനന്തപുരം: വിഷു ആഘോഷത്തിനുള്ള ഒരുക്കങ്ങളിലാണ് കേരളത്തിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും മലയാളികള്‍.
25 വര്‍ഷത്തിന് ശേഷം ഇത്തവണ മേടം രണ്ടിനാണ് വിഷു വന്നുചേര്‍ന്നിരിക്കുന്നത്. വിഷു ആഘോഷത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി വിപണി വളരെ സജീവമാണ്.
പൂത്തുനില്‍ക്കുന്ന കണിക്കൊന്നയാണ് മേടപ്പുലരിയെ ഗ്രാമങ്ങളില്‍ വരവേല്‍ക്കാറുള്ളത്. എന്നാല്‍ വിഷുക്കണിക്ക് കൊന്നയ്ക്കായി വിപണിയെ ആശ്രയിക്കുകയാണ് ഇപ്പോള്‍ മലയാളികള്‍. കൊന്നമരങ്ങള്‍ ഗ്രാമങ്ങളില്‍ നിന്ന് അപ്രത്യക്ഷമായിത്തുടങ്ങി.
മലബാറില്‍ തിങ്കളാഴ്ചയും വിഷു ആഘോഷമുണ്ട്. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഇവിടത്തെ വിഷു ആഘോഷം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഏപ്രില്‍ മാസത്തില്‍ സമാനമായ ആഘോഷങ്ങളുണ്ട്. കര്‍ണാടകത്തിലെ ഉഗാദിയും അസമിലെ ബിഹുവും സമാനമായ ആഘോഷമാണ്.












Click it and Unblock the Notifications