സാര്‍സ്: ചൈനയില്‍ നാല് മരണം കൂടി
ബീജിംഗ്: സാര്‍സ് രോഗം ബാധിച്ച് നാല് പേര്‍ കൂടി മരിച്ചു. 74 പേര്‍ക്ക് കൂടി സാര്‍സ് ബാധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
ഷാന്‍ക്സിയിലും മംഗോളിയയിലുമായാണ് നാല് പേര്‍ മരിച്ചത്. ഇതോടെ ചൈനയില്‍ സാര്‍സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 64 ആയി.
1,418 പേര്‍ക്ക് ഇതുവരെ സാര്‍സ് ബാധിച്ചിട്ടുണ്ട്. ഇവരില്‍ 1080 പേര്‍ രോഗമുക്തരായി.












Click it and Unblock the Notifications