ലോറി സമരം : പച്ചക്കറി വില ഉയരുന്നു
ദില്ലി: ഓള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ലോറി പണിമുടക്ക് രണ്ടാം ദിവസത്തേക്ക് കടന്നു. പണിമുടക്കിനെ തുടര്‍ന്ന് രാജ്യത്തെ ചരക്കുനീക്കം സ്തംഭിച്ചിരിക്കുകയാണ്.
പെട്രോളിയം ഉത്പന്നവില വര്‍ധനയെ തുടര്‍ന്ന് കടത്തുകൂലി പുതുക്കുക, 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിരോധനം നീക്കുക, മൂല്യവര്‍ധിത നികുതിയുടെ പരിധിയില്‍ നിന്ന് ട്രക്കുടമകളെ ഒഴിവാക്കുക തുടങ്ങിയ 10 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
ആവശ്യങ്ങള്‍ അംഗീകരിച്ചുകിട്ടുംവരെ ലോറികള്‍ നിരത്തിലിറങ്ങില്ലെന്ന് എ ഐ എം ടി സി ജനറല്‍ സെക്രട്ടറി ജെ. എം. സക്സേന പറഞ്ഞു.
രാജ്യത്തെ 27 ലക്ഷം ലോറികളാണ് നിരത്തിലിറങ്ങാത്തത്. പണിമുടക്ക് തുടങ്ങി ആദ്യദിവസം തന്നെ കേരളത്തില്‍ പച്ചക്കറികള്‍ക്ക് വിലകൂടി. പണിമുടക്ക് തുടര്‍ന്നാല്‍ വില ക്രമാതീതമായി ഉയരാനിടയുണ്ട്.
തക്കാളിയുടെ വില കിലോയ്ക്ക്10 രൂപയില്‍ നിന്ന് 18 ആയും സവാളയുടെ വില 5.50 രൂപയില്‍ നിന്ന് 6.50 രൂപയായും ഉയര്‍ന്നു. വരുംദിവസങ്ങളില്‍ വില കൂടിയേക്കും. പണിമുടക്ക് നീണ്ടുപോയാല്‍ പച്ചക്കറികള്‍ക്ക് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിലെ സ്ഥിതി ബുദ്ധിമുട്ടിലാകും.












Click it and Unblock the Notifications