നടപടിക്ക് ശുപാര്‍ശ ചെയ്തില്ല: ആസാദ്
ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ഥിയെ പിന്തുണച്ചവര്‍ക്കെതിരെ നടപടി വേണമെന്നോ വേണ്ടെന്നോ താന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് ഗുലാംനബി ആസാദ് പറഞ്ഞു.
രാജ്യസഭാ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ച കേന്ദ്രനിരീക്ഷകരിലൊരാളായ ഗുലാംനബി ആസാദ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.
പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ കാരണമായേക്കാവുന്ന നടപടികള്‍ തിരക്കിട്ടു പാടില്ലെന്നാണ് തന്റെ അഭിപ്രായം. അച്ചടക്ക നടപടിയെ കുറിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് സോണിയാഗാന്ധിയും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അംബികാസോണിയുമാണ്- ആസാദ് പറഞ്ഞു.












Click it and Unblock the Notifications