Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഗ്രൂപ്പിനെതിരെ കരുണാകര വിരുദ്ധ ചേരി

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കരുണാകര വിരുദ്ധ ചേരി ഐ ഗ്രൂപ്പിനെതിരെ ശക്തമായി രംഗത്തു വന്നു. ഐ ഗ്രൂപ്പ് മന്ത്രിമാരെ പുറത്താക്കണമെന്നും കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനെതിരെ നടപടി സ്വീകരിക്കണമെന്നും കരുണാകര വിരുദ്ധ ചേരി ആവശ്യപ്പെട്ടു.

ഐ ഗ്രൂപ്പ് മന്ത്രിമാരായ കടവൂര്‍ ശിവദാസനെയും പി. ശങ്കരനെയും പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിന് പുറത്താക്കണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണിയെ കണ്ട് എ ഗ്രൂപ്പ് എം എല്‍ എമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തിടുക്കത്തില്‍ ഒരു നടപടിയും സ്വീകരിക്കേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്ന് ആന്റണി അറിയിച്ചു.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിമതസ്ഥാനാര്‍ഥിയെ തുണച്ച കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ ജോസഫ് വാഴയ്ക്കല്‍, അജയ് തറയില്‍, കെ. സി. അബു എന്നിവര്‍ സോണിയാഗാന്ധിക്ക് അയച്ച സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+