Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഗ്രൂപ്പിനെ ശിക്ഷിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പോടെ തളര്‍ന്ന ഐ ഗ്രൂപ്പിനെ കൂടുതല്‍ ദുര്‍ബലപ്പെടുത്താന്‍ മറ്റ് ഗ്രൂപ്പുകള്‍ നീക്കം തുടങ്ങി. ഹൈക്കമാന്റിനെതിരെ നിലപാടെടുത്ത ഐ ഗ്രൂപ്പ് മന്ത്രിമാരെ പിന്‍വലിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ രാജിവയ്ക്കണമെന്നും ആവശ്യം ഉയര്‍ന്നുതുടങ്ങി.

മുഖ്യമന്ത്രിക്കൊപ്പമല്ലാത്തവര്‍ മന്ത്രിമാരായി തുടരുന്നത് രാഷ്ട്രീയമര്യാദയല്ലെന്ന് വയലാര്‍ രവി ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനേക്കാള്‍ വലുതാണ് ഗ്രൂപ്പെന്നാണ് ചിലര്‍ വിചാരിക്കുന്നത്. പാര്‍ട്ടിയുടെ കെട്ടുറപ്പ് ഉലയ്ക്കാമെന്നും ചിലര്‍ മോഹിച്ചു. ഇത് ഹൈക്കമാന്റ് ഗൗരവമായി കാണണം. കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്ത് പോലും വന്നില്ല. താനയച്ച കത്തില്‍ ഉറച്ചുനില്ക്കുന്നുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും വയലാര്‍ രവി അഭിപ്രായപ്പെട്ടു.

ഹൈക്കമാന്റ് നിര്‍ദേശം നടപ്പാക്കാന്‍ ബാധ്യതയുള്ളവര്‍ പോലും വിമതസ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചെന്ന പരാതി ഹൈക്കമാന്റ് ഗൗരവമായി കാണണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്റിനെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു. വിമത സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച മന്ത്രിമാരെ പുറത്താക്കണമെന്ന് ആന്റണിയോട് അദ്ദേഹത്തോടൊപ്പമുള്ള കോണ്‍ഗ്രസ് എംഎല്‍എമാരും നേതാക്കളും അറിയിച്ചു.

യുഡിഎഫില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതുവഴി മുരളീധരന്‍ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയിരിക്കുകയാണെന്ന് കാണിച്ച് കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജോസഫ് വാഴയ്ക്കന്‍, കെ.സി. അബു, അജയ് തറയില്‍ എന്നിവര്‍ സോണിയാഗാന്ധിയ്ക്ക് ഫാക്സ് സന്ദേശമയച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+