കോഴിക്കോട് എക്സൈസ് റെയ്ഡ് ഊര്‍ജിതം
കോഴിക്കോട്: കൊല്ലത്തെ മദ്യദുരന്തത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ എക്സൈസ് വകുപ്പ് തിരച്ചില്‍ ഊര്‍ജിതമാക്കി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന റെയ്ഡുകളില്‍ എക്സൈസ് വകുപ്പ് 67,300 ലിറ്റര്‍ വാഷും 900 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. കീഴിയരിയൂരില്‍ നടന്ന റെയ്ഡില്‍ 25000 ലിറ്റര്‍ വാഷും 110 ലിറ്റര്‍ ചാരായവും നശിപ്പിച്ചു. മൈക്രോവോവ് സ്റേഷന് അടുത്തുള്ള പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡില്‍ 13000 ലിറ്റര്‍ വാഷും 140 ലിറ്റര്‍ ചാരായവുമാണ് നശിപ്പിച്ചത്.
കൊയിലാണ്ടി പൊലീസും മദ്യവര്‍ജന സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് കുഴിപറമ്പിലും കുമ്പ്രത്തുമീത്തലും 8000 ലിറ്റര്‍ വാഷും 120 ലിറ്റര്‍ ചാരായവും പിടിച്ചു.
വിഷു-ഈസ്റര്‍ ഉത്സവങ്ങളോട് അനുബന്ധിച്ച് റെയ്ഡ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്ന് എക്സൈസ് ഡിവിഷന്‍ അസിസ്റന്റ് കമ്മിഷണര്‍ കെ. ജയചന്ദ്രന്‍ അറിയിച്ചു.












Click it and Unblock the Notifications