സ്വയംഭരണം കിട്ടുംവരെ സമരം: ജാനു
കണ്ണൂര്‍: ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് ഭൂമിയും അതില്‍ സ്വയംഭരണാവകാശവും അനുവദിക്കുന്നതുവരെ സമരം തുടരുമെന്ന് ആദിവാസി നേതാവ് സി. കെ. ജാനു പറഞ്ഞു.
ലഭിച്ച ഭൂമി കൈവിട്ടുപോവാതിരിക്കാനാണ് സ്വയംഭരണവകാശം വേണമെന്ന് ആവശ്യപ്പെടുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ആദിവാസികളെ സന്ദര്‍ശിച്ച ശേഷം വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു ജാനു,
സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിക്കാതിരുന്നതിനാലാണ് മുത്തങ്ങയില്‍ ഭൂമി കൈയേറി സമരം നടത്തിയത്. ആദിവാസികളെ മുഖ്യമന്ത്രി എ. കെ. ആന്റണി വഞ്ചിച്ചുവെങ്കിലും ഭൂമി നല്‍കുന്ന കാര്യത്തില്‍ എന്തെങ്കിലും നടപടിയുണ്ടാവുകയാണെങ്കില്‍ അദ്ദേഹവുമായി ചര്‍ച്ചക്ക് തയ്യാറാണ്.
മുത്തങ്ങയില്‍ പൊലീസുകാരെ വധിക്കാന്‍ ആദിവാസികള്‍ ഗൂഢാലോചന നടത്തിയിട്ടില്ല. അങ്ങനെ വിചാരിച്ചിരുന്നുവെങ്കില്‍ ഏതാനും പൊലീസുകാരെ വധിക്കാന്‍ ആദിവാസികള്‍ക്ക് കഴിയുമായിരുന്നു- ജാനു പറഞ്ഞു.












Click it and Unblock the Notifications