സര്‍ക്കാരിന് ഭൂരിപക്ഷം കുറഞ്ഞു: കരുണാകരന്‍
ഗുരുവായൂര്‍: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ഥി കോടോത്ത് ഗോവിന്ദന്‍ നായര്‍ തോറ്റതോടെ കരുണാകരപക്ഷം പ്രതിപക്ഷത്തേക്ക് നീങ്ങുകയാണോ? കിട്ടുന്ന അവസരത്തില്‍ സര്‍ക്കാരിനെ വലിച്ചുതാഴെയിടാനായിരിക്കുമോ കരുണാകരന്റെ ശ്രമം? കരുണാകരന്റെ പരാമര്‍ശങ്ങള്‍ അത്തരമൊരു സൂചന നല്‍കുന്നു.
രാജ്യസഭാ തിരഞ്ഞെടുപ്പോടെ ആന്റണി സര്‍ക്കാരിന്റെ ഭൂരിപക്ഷം കുറഞ്ഞെന്നായിരുന്നു കരുണാകരന്റെ പ്രതികരണം. നേരത്തെ അറുപത് പേരുടെ ഭൂരിപക്ഷമുണ്ടായിരുന്ന സര്‍ക്കാരിന്റെ ഭൂരിപക്ഷം അഞ്ചോ ആറോ ആയി കുറഞ്ഞു. നിയമസഭയിലെ അംഗബലം നാല്പതും ഇരുപത്തിയേഴും ചേര്‍ന്ന് അറുപത്തിയേഴ് ആയി. ഇനി അധികമൊന്നും വേണ്ട.- കരുണാകരന്‍ പറഞ്ഞു.
ജനാധിപത്യ മാര്‍ഗത്തിലൂടെയല്ല അവര്‍ വിജയിച്ചത്. ഭീഷണിപ്പെടുത്തി ഘടകക്ഷികളെ തങ്ങളുടെ ഭാഗത്തേക്ക് കൊണ്ടുവരികയായിരുന്നു. ഇടതുമുന്നണിയില്‍ നിന്ന് പ്രതീക്ഷിച്ച സഹായം കിട്ടിയില്ല. ഗ്രൂപ്പിനോടുള്ള അവഗണനയ്ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. അതില്‍ വിജയിച്ചു. ഇനിയുള്ള നീക്കങ്ങള്‍ ഹൈക്കമാന്റിന്റെ നടപടികളെ ആശ്രയിച്ചിരിക്കുമെന്ന് കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications