മദ്യമാഫിയ ഇടപെട്ടുവെന്ന് കരുണാകരന്‍
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പ് എം എല്‍ എമാരെ ചാക്കിടുന്നതിന് മദ്യമാഫിയ ശ്രമിച്ചിരുന്നതായി സംശയമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ പറഞ്ഞു.
ഏപ്രില്‍ 15 ചൊവാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു കരുണാകരന്‍.
യുഡിഎഫ് നയം ലംഘിച്ച് തിരുവനന്തപുരത്തെ ഒരു മദ്യമുതലാളിക്ക് ലൈസന്‍സ് നല്‍കിയിരുന്നു. ഐ ഗ്രൂപ്പിനെതിരെ ഇയാള്‍ ഗൂഢാലോചന നടത്തിയിരുന്നുവെന്ന് സംശയമുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഒരു ഐ ഗ്രൂപ്പ് എം എല്‍ എ ഒരാഴ്ച ഇയാളുടെ വീട്ടിലാണ് താമാസിച്ചിരുന്നത്.
ഐ ഗ്രൂപ്പ് വോട്ടുകള്‍ ചോര്‍ന്നില്ലേ എന്ന ചോദ്യത്തിന് മറുപടിയായി എ ഗ്രൂപ്പ് വോട്ടുകളും ചോര്‍ന്നിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications