ഒരു വിമാന ടിക്കറ്റിന് ഒന്ന് സൗജന്യം
കൊച്ചി: ഒട്ടേറെ സൗജന്യവാഗ്ദാനങ്ങളുമായി ശ്രീലങ്കന്‍ എയര്‍ലൈന്‍സ് യാത്രക്കാരെ ആകര്‍ഷിക്കുന്നു. വേനല്‍ക്കാല അവധി ആഘോഷിക്കാന്‍ ആഗ്രഹിക്കുന്ന ആഭ്യന്തര ടൂറിസ്റുകളെ ലക്ഷ്യമാക്കിയാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ ഈ നീക്കം.
ഏപ്രില്‍ 22ന് കൊച്ചിയില്‍ നിന്ന് സര്‍വീസ് തുടങ്ങുന്ന ശ്രീലങ്കന്‍ എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് താമസസൗകര്യം സൗജന്യമായി നല്‍കും. എക്കോണമി ക്ലാസില്‍ 19,855 രൂപയുടെ ടിക്കറ്റെടുത്താല്‍ ഒരു ടിക്കറ്റ് കൂടി സൗജന്യമായി നല്കും.
രണ്ട് പേര്‍ക്കും മൂന്ന് രാത്രിയും നാല് പകലും ശ്രീലങ്കയില്‍ ഒഴിവുദിവസം സൗജന്യമായി ആഘോഷിക്കാം. ശ്രീലങ്കയിലെത്തിയാലുടനെ സ്റാര്‍ ക്ലാസ് റിസോര്‍ട്ടില്‍ യാത്രക്കാരെ എത്തിക്കും.
ഏപ്രില്‍ 22 മുതല്‍ ജൂലായ് 31 വരെയാണ് സൗജന്യ ടിക്കറ്റ ്- സൗജന്യ താമസസൗകര്യം പദ്ധതികളുടെ കാലാവധി. തിരുവനന്തപുരത്ത് നിന്ന് പോകുന്നവര്‍ക്കും ഈ പാക്കേജ് ഉപയോഗിക്കാം. കൊച്ചിയില്‍ നിന്ന് കൊളംബോയിലേക്ക് ചൊവ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് വിമാനസര്‍വീസ്.


Click it and Unblock the Notifications