മുരളി പ്രതികരിക്കുന്നില്ല
കോഴിക്കോട്: രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രതികരിക്കാന്‍ കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ വിസമ്മതിച്ചു.
മുരളീധരന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ മുരളി വിസമ്മതിച്ചു. വിഷുദിനത്തില്‍ രാഷ്ട്രീയം പറയുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ ദിവസം കുടുംബ കാര്യങ്ങള്‍ക്കായി നീക്കിവച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മുരളീധരന്‍ പിന്നീട് പ്രതികരിക്കുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. രാജ്യസഭാ തിരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ പ്രതിസന്ധി സംബന്ധിച്ച് എഐസിസി നിര്‍ദേശം കാത്തിരിക്കുകയാണ് മുരളി.












Click it and Unblock the Notifications