ഇന്ത്യ-ഇറാഖ് കരാറുകള്‍ പ്രശ്നത്തില്‍

ദുബായ്: ഇറാക്കിലെ സദ്ദാം ഹുസൈന്റെ ഭരണം ഇല്ലാതായതോടെ ഇന്ത്യയും ഇറാഖും തമ്മിലുള്ള ചില കരാറുകളുടെ ഭാവി സംശയത്തിലായി.
പെട്രോളിയം മന്ത്രി രാംനായിക് കഴിഞ്ഞ ജൂലായില്‍ ബാഗ്ദാദ് സന്ദര്‍ശിച്ച് ചില കരാറുകളില്‍ ഒപ്പുവച്ചിരുന്നു. എണ്ണ പ്രകൃതി വാതക കമ്മിഷന്‍ ബാഗ്ദാദില്‍ ഓഫീസ് തുടങ്ങാനിരിക്കുകയായിരുന്നു. കമ്മിഷന് ചില ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യം ഇറാഖിന്റെ എണ്ണ മന്ത്രി അമിര്‍ മുഹമ്മദ് റഷീദ് പരിഗണിച്ചിരുന്നതാണ്.
റെയില്‍വെ, എണ്ണ, വാതകം, ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതിക സഹകരണം എന്നീ മേഖലകളിലും കരാറുകളില്‍ ഏര്‍പ്പെടുന്നതില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയായിരുന്നു.
നായിക് ഒപ്പുവെച്ച കരാറില്‍ ഇറാഖിലേക്ക് ഇന്ത്യ മരുന്നും ഗോതമ്പും അരിയും റെയില്‍വെ ഉപകരണങ്ങളും കയറ്റി അയക്കാന്‍ ധാരണയായിരുന്നു.












Click it and Unblock the Notifications