Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ടിടിഇ തീവ്രവാദം നിര്‍ത്തണം: യുഎസ്

വാഷിംഗ്ടണ്‍: തീവ്രവാദത്തിന്റെ പാത ഉപേക്ഷിക്കാന്‍ എല്‍ടിടിഇയോട് യുഎസ്. ഏപ്രില്‍ 15 ചൊവാഴ്ച ശ്രീലങ്കയില്‍ 21 രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര സഹായസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യുഎസ് അണ്ടര്‍ സെക്രട്ടറി റിച്ചാര്‍ഡ് ആര്‍മിറ്റേജ്.

തീവ്രവാദം അവസാനിപ്പിച്ചാലേ എല്‍ടിടിഇയ്ക്കെതിരെ യുഎസ് പുറപ്പെടുവിച്ച നിരോധനം നീക്കൂ. 1997ല്‍ യുഎസ് പ്രസിദ്ധീകരിച്ച വിദേശ തീവ്രവാദസംഘടനകളുടെ ലിസ്റില്‍ എല്‍ടിടിഇയെക്കൂടി ഉള്‍പ്പെടുത്തിയിരുന്നു. ശ്രീലങ്കയിലെ സമാധാനശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അന്താരാഷ്ട്ര പിന്തുണ നല്കണമെന്നും റിച്ചാര്‍ഡ് ആര്‍മിറ്റേജ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു.

ശ്രീലങ്കന്‍ സര്‍ക്കാരും എല്‍ടിടിഇയും തമ്മിലുള്ള ചര്‍ച്ച ഒരു പ്രധാനഘട്ടത്തില്‍ എത്തിനില്ക്കുകയാണ്. ഈ സമാധാനശ്രമങ്ങള്‍ സുഗമമായി മുന്നേറാന്‍ അന്താരാഷ്ട്രസഹായം ആവശ്യമാണ്. സമാധാനചര്‍ച്ചയില്‍ ഒരു കൂട്ടര്‍ അവരുടെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയരായിരിക്കുന്നു. - ഈ സമ്മേളനത്തില്‍ എല്‍ടിടിഇ പങ്കെടുക്കുന്നില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിക്കൊണ്ട് ആര്‍മിറ്റേജ് പറഞ്ഞു.

ഈ സമ്മേളനത്തില്‍ എല്‍ടിടിഇയെ ക്ഷണിച്ചിരുന്നില്ല. ഈ സമ്മേളനത്തില്‍ എല്‍ടിടിഇയെ ക്ഷണിക്കാത്തതിനാല്‍ അവര്‍ അല്പം അസ്വസ്ഥരാണ്. പക്ഷെ അവരുടെ അസാന്നിധ്യത്തിന്റെ കാരണം ഞാന്‍ വിശദീകരിക്കാം. 1997മുതല്‍ യുഎസ് നിരോധനമേര്‍പ്പെടുത്തിയ സംഘടനയില്‍പ്പെട്ടവരാണ് എല്‍ടിടിഇ. ഈ സംഘടനയില്‍ അംഗങ്ങളായവര്‍ക്ക് യുഎസ് വിസ നല്കുന്നില്ല. എല്‍ടിടിഇയുടെ ഈയിടെയുള്ള പ്രവര്‍ത്തനങ്ങളില്‍ യുഎസ് സംതൃപ്തരാണ്. പക്ഷെ അവരുടെ നിരോധനം നീക്കാന്‍ അത് മതിയാകില്ല. എല്‍ടിടിഇ വാക്കിലും പ്രവര്‍ത്തിയിലും തീവ്രവാദത്തെ തള്ളിക്കളയണം. അങ്ങിനെയെങ്കില്‍ അവരുടെ നിരോധനം നീക്കുന്നത് സംബന്ധിച്ച് ആലോചിക്കാം.- ആര്‍മിറ്റേജ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+