കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖിന്റെ ഭാവി: ചര്‍ച്ച തുടങ്ങി

  • By Staff
Google Oneindia Malayalam News
War on Iraq
ബാഗ്ദാദ്: സദ്ദാം ഹുസൈന്‍ സ്ഥാനഭ്രഷ്ടനായതോടെ ഭാവി ഇറാഖിനെ ആര് ഭരിയ്ക്കണമെന്നത് സംബന്ധിച്ച് യുഎസ് നേതൃത്വത്തില്‍ ചര്‍ച്ച തുടങ്ങി. തെക്കന്‍ ഇറാഖിലെ നസീരിയ നഗരത്തിലാണ് ചര്‍ച്ച.

യുഎസ് നേതൃത്വത്തിലുള്ള ചര്‍ച്ചയ്ക്ക് തുടക്കത്തിലേ തിരിച്ചടി കിട്ടിയിരിക്കുകയാണ്. സദ്ദാമിനെ എതിര്‍ക്കുന്ന ഷിയ മുസ്ലിംങ്ങളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. നസീരിയയില്‍ നടക്കുന്ന ചര്‍ച്ചയില്‍ താന്‍ പങ്കെടുക്കില്ലെന്ന് പെന്റഗണിന് പ്രിയങ്കരനായ ഇറാഖ് പ്രതിപക്ഷനേതാവ് അഹമ്മദ് ചലാബി അറിയിച്ചു. ചലാബിയ്ക്ക ്വേണ്ടി പക്ഷെ അദ്ദേഹത്തിന്റെ പ്രതിനിധി പങ്കെടുക്കും.

പൊതുവെ ഇറാഖിലെ പ്രതിപക്ഷ കക്ഷികളും ഈചര്‍ച്ചകളില്‍ വലിയ താല്പര്യമെടുക്കുന്നില്ല. ഈ ചര്‍ച്ചകളില്‍ വലിയ പ്രതീക്ഷ കാണുന്നില്ലെന്നാണ് ഇസ്ലാമിക് റെവലൂഷന്‍ സുപ്രീം കൗണ്‍സില്‍ വക്താവ് മൊഹ്സന്‍ ഹക്കിം പറഞ്ഞത്. പൊതുവെ യുഎസ്, ബ്രിട്ടീഷ് സേനകള്‍ എത്രയും വേഗം ഇറാഖില്‍ നിന്നും പിന്‍മാറണമെന്ന തീരുമാനമാണ് ഇറാഖിലെ വിവിധ പാര്‍ട്ടികള്‍ക്കുള്ളത്. ഇസ്ലാം ഭരണം, ഇസ്ലാം ഭരണം, അമേരിക്കന്‍ ഭരണം വേണ്ട തുടങ്ങി ഇറാഖില്‍ മുഴങ്ങിക്കേള്‍ക്കുന്ന മുദ്രാവാക്യങ്ങള്‍ ജനവികാരം പ്രതിഫലിപ്പിക്കുന്നു.

ഇറാഖില്‍ ഇറാഖികളുടേതായ ഭരണം പുനസ്ഥാപിക്കാന്‍ ചുരുങ്ങിയത് ആറ് മാസമെങ്കിലും എടുക്കുമെന്ന നിലപാടാണ് യുഎസിനും ബ്രിട്ടനും. ബാഗ്ദാദും മറ്റും ഇപ്പോള്‍ സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പകല്‍ക്കൊള്ളയും പിടിച്ചുപറിയും നിയന്ത്രണാധീനമായി.

സദ്ദാമിന്റെ ജന്മനാടായ തിക്രിത് കൂടി പിടിച്ചതോടെ ഇറാഖിന്റെ കീഴടങ്ങല്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ഇറാഖിലെ യുദ്ധം അവസാനിച്ചതായി പിന്നീട് പെന്റഗണ്‍ പ്രഖ്യാപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X