കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയ്ക്കെതിരെ ഉപരോധത്തിന് യുഎസ് നീക്കം

  • By Staff
Google Oneindia Malayalam News
War on Iraq
വാഷിംഗ്ടണ്‍: സദ്ദാം ഹുസൈന്റെ കുടുംബാംഗങ്ങള്‍ക്ക് അഭയം നല്കുന്ന സിറിയയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയേക്കുമെന്ന് യുഎസ് വിദേശകാര്യസെക്രട്ടറി കോളിന്‍ പവല്‍. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.

സിറിയ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായും ജൈവ-രാസായുധങ്ങള്‍ വികസിപ്പിക്കുന്നതായും വിവരം കിട്ടിയിട്ടുണ്ട്. ഇത് സിറിയയ്ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ പ്രേരിപ്പിയ്ക്കും. - കോളിന്‍ പവല്‍ പറഞ്ഞു.

ലോകത്തിലെ മറ്റ് രാഷ്ട്രങ്ങളുമായി ഏത് തരം ബന്ധമാണ് പുലര്‍ത്തേണ്ടതെന്ന് സിറിയ ആലോചിക്കണം. ഇറാഖിലെ ജനങ്ങളെ അടിച്ചമര്‍ത്തിയവര്‍ക്ക് അഭയം നല്കിയാല്‍ പുതിയ ഇറാഖ് തന്നെ സിറിയയ്ക്ക് മറുപടി നല്കും.- വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ആരി ഫ്ലെയ്ഷര്‍ പറഞ്ഞു.

സിറിയയ്ക്കെതിരെ എന്ത് നടപടികളൊക്കെ കൈക്കൊള്ളണമെന്ന കാര്യം ഉടന്‍ തീരുമാനിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X