കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോസിസ് 600 പേരെ നിയമിച്ചു

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇന്‍ഫോസിസ് 600 കമ്പ്യൂട്ടര്‍ വിദഗ്ധരെ പുതുതായി നിയമിച്ചു. 2003 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 800 മുതല്‍ 1,000 പേരെ വരെ നിയമിക്കുമെന്ന് നേരത്തെ ഇന്‍ഫോസിസ് വ്യക്തമാക്കിയിരുന്നു.

പക്ഷെ ഏപ്രിലില്‍ തന്നെ 600 പേരെ പുതുതായി ജോലിയ്ക്കെടുക്കുക വഴി ഇന്‍ഫോസിസ് വ്യവസായ രംഗത്തെ വിദഗ്ധരെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്‍ഫോസിസ് വാര്‍ഷികക്കണക്കുകള്‍ അവതരിപ്പിച്ച ശേഷം ഇന്‍ഫോസിസിന്റെ ഓഹരി വിപണിയില്‍ കുത്തനെ ഇടിഞ്ഞിരുന്നു. അവരുടെ 2003-2004 ലെ വ്യവസായലക്ഷ്യം തീരെ സാധാരണമാണെന്നതിനാലാണ് നിക്ഷേപകര്‍ക്ക് ഇന്‍ഫോസിസ് ഓഹരികളില്‍ താല്പര്യം നഷ്ടപ്പെട്ടതെന്ന് ആരോപണമുണ്ടായിരുന്നു. അതിനിടയിലാണ് 600 പേരെ പുതുതായി നിയമിച്ച് ഇന്‍ഫോസിസ് വിമര്‍ശകരുടെ നാവടപ്പിച്ചത്.

ഞങ്ങളുടെ റിക്രൂട്ട്മെന്റ് നയപ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ 600 പേരെ നിയമിച്ചു- ഇന്‍ഫോസിസ് എച്ച്ആര്‍ വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് ഹേമ രവിചന്ദര്‍ പറയുന്നു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം (2002-2003) ഇന്‍ഫോസിസിലെ ജീവനക്കാരുടെ എണ്ണം 10,378ല്‍ നിന്ന് 15,356 ആയി ഉയര്‍ന്നിരുന്നു. ഇന്‍ഫോസിസിന്റെ കഴിഞ്ഞ 22 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന റിക്രൂട്ട്മെന്റാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം നടന്നത്. 5,509 പേരെയാണ് ജോലിയ്ക്കെടുത്തത്. അതേ സമയം 2001-2002 കാലയളവില്‍ വെറും 907 പേരെ മാത്രമാണ് ഇന്‍ഫോസിസ് നിയമിച്ചത്.

അതേ സമയം ഇന്‍ഫോസിസില്‍ നിന്നും ഒഴിഞ്ഞുപോകുന്ന ജീവനക്കാരുടെ എണ്ണം വെറും 6.9 ശതമാനം മാത്രമേയുള്ളൂ. ഐഐടി പോലുള്ള സ്ഥാപനങ്ങളില്‍ ഉപരിപഠനത്തിന് പോകുന്നവരും സ്വന്തമായി ബിസിനസ്സ് തുടങ്ങാന്‍ മാനേജ്മെന്റ് പഠനത്തിന് പോകുന്നവരും മാത്രമാണ് ഇന്‍ഫോസിസില്‍ നിന്നും ഒഴിഞ്ഞുപോകുന്നതെന്നും ഹേമ രവിചന്ദര്‍ പറഞ്ഞു.

വിദേശത്ത് ജോലിതേടിപ്പോകുന്നവരാണ് മറ്റൊരു കൂട്ടര്‍. പിന്നെ ഇന്‍ഫോസിസിന്റെ പരിശീലന- തൊഴില്‍ സമ്മര്‍ദ്ദങ്ങള്‍ താങ്ങാന്‍ കഴിയാതെ ചെറിയൊരു ശതമാനവും വിട്ടുപോകാറുണ്ടെന്നും ഹേമ രവിചന്ദര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X