നക്കീരന്‍ ഗോപാലിനെതിരെ പോട്ട
ചെന്നൈ: നക്കീരന്‍ മാസികയുടെ എഡിറ്റര്‍ ആര്‍. ആര്‍. ഗോപാലിനെതിരെ പോട്ടാപ്രകാരം കേസെടുത്തു. ഗോപാലിനെ പോട്ടാപ്രകാരം കസ്റഡിയില്‍ വയ്ക്കാന്‍ അനുവദിക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം മജിസ്ട്രേറ്റ് കോടതി അനുവദിച്ചു.
നിയമപ്രകാരമല്ലാത്ത ആയുധം കൈവശം വച്ച കുറ്റത്തിന്റെയും നിരോധിക്കപ്പെട്ട തമിഴ് നാഷണല്‍ ലിബറേഷന്‍ ആര്‍മി എന്ന തീവ്രവാദി സംഘടനയെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്ന കുറ്റത്തിന്റെയും പേരിലാണ് ഗോപാലിനെതിരെ പോട്ടാ പ്രകാരം കേസെടുത്തിരിക്കുന്നത്.
ഇതിന് പുറമെ ഗോപാലിനെതിരെ മറ്റ് 11 കേസുകള്‍ കൂടി ചുമത്തിയിട്ടുണ്ട്. ഇനി ഏതു സമയത്തും ഗോപാലിനെ പോട്ടാ കോടതി മുമ്പാകെ ഹാജരാക്കിയേക്കും. ഏപ്രില്‍ 16 ബുധനാഴ്ച മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് ക്രൈംബ്രാഞ്ച് ഈ ആവശ്യം ഉന്നയിച്ചത്. ഇപ്പോള്‍ ചെന്നൈ സെന്‍ട്രല്‍ ജയിലിലാണ് ഗോപാല്‍.












Click it and Unblock the Notifications