തൊഗാഡിയയ്ക്കെതിരെ ഗൂഢാലോചന കുറ്റം
അജ്മീര്‍: വി എച്ച് പി അന്തര്‍ദേശീയ ജനറല്‍ സെക്രട്ടറി പ്രവിണ്‍ തൊഗാഡിയയ്ക്കെതിരെ രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയെന്ന കുറ്റം മധ്യപ്രദേശ് സര്‍ക്കാര്‍ ചുമത്തി.
തൊഗാഡിയയടുെ ജാമ്യപേക്ഷയിന്മേല്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് സംസ്ഥാന പ്രോസിക്യൂട്ടര്‍ ഗൂഢാലോചന കുറ്റം ചുമത്തിയത്.
ബുധനാഴ്ച കോടതിയില്‍ ഹാജരാക്കപ്പെട്ട തൊഗാഡിയയെ ജയിലിലേക്ക് തിരിച്ചയച്ചു.
നിരോധനാജ്ഞ ലംഘിച്ച് വി എച്ച് പി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് ശൂലങ്ങള്‍ വിതരണം ചെയ്തതിന് ഏപ്രില്‍ 13 ഞായറാഴ്ചയാണ് തൊഗാഡിയയെ അറസ്റ് ചെയ്തത്. തിങ്കളാഴ്ച തൊഗാഡിയയെ ജുഡീഷ്യല്‍ കസ്റഡിയില്‍ വിട്ടു.
ശൂലങ്ങള്‍ വിതരണം ചെയ്ത് അജ്മീറില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് തൊഗാഡിയ അറസ്റിലായത്. ത്രിശൂലങ്ങളുടെ നിരോധനം ലംഘിച്ചതും പ്രകോപനപരമായ പ്രസംഗം നടത്തിയതുമാണ് തൊഗാഡിയയ്ക്കെതിരായ കുറ്റങ്ങള്‍.












Click it and Unblock the Notifications