തൊഗാഡിയയുടെ ജാമ്യാപേക്ഷ തള്ളി
അജ്മീര്‍: വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ ജാമ്യാപേക്ഷ തള്ളി. ഏപ്രില്‍ 30 വരെ അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റഡിയില്‍ വയ്ക്കാനും അജ്മീര്‍ കോടതി വിധിച്ചു.
വിലക്ക് ലംഘിച്ച്കൊണ്ട് ത്രിശൂലങ്ങള്‍ വിതരണം ചെയ്ത കുറ്റത്തിനാണ് ഏപ്രില്‍ 14 തിങ്കളാഴ്ച തൊഗാഡിയ അറസ്റിലായത്. ആയുധനിയമപ്രകാരം വിലക്കുണ്ടെങ്കിലും അത് ലംഘിച്ച് അദ്ദേഹം വിഎച്ച്പി, ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ക്ക് ത്രിശൂലങ്ങള്‍ വിതരണം ചെയ്തു.
അജ്മീറിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഇന്ദു പരേഖിന് മുന്നില്‍ ഏപ്രില്‍ 16 ബുധനാഴ്ച രാവിലെ ഏഴ് മണിക്കാണ് തൊഗാഡിയയെ ഹാജരാക്കിയത്. വാദം കേട്ട ശേഷം തൊഗാഡിയയുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് തള്ളി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 121-എ വകുപ്പ് പ്രകാരം രാജ്യദ്രോഹത്തിനാണ് കുറ്റം ചുമത്തിയിരിക്കുന്നതെന്നതിനാലാണ് ജാമ്യം നിഷേധിക്കുന്നതെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി.
തൊഗാഡിയയെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ബുധനാഴ്ച ഹാജരാക്കാന്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ലതാ ഗൗര്‍ ആണ് തിങ്കളാഴ്ച വിധിച്ചിരുന്നു.












Click it and Unblock the Notifications