ലോറി സമരം മൂന്നാം ദിവസം
ദില്ലി: ലോറി സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ പച്ചക്കറിയുടെയും പഴങ്ങളുടെ വില വീണ്ടും ഉയര്‍ന്നു. സമരം അവസാനിപ്പിക്കാനുള്ള നീക്കമൊന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.
കേരളത്തില്‍ പച്ചക്കറി വില ക്രമാതീതമായി ഉയര്‍ന്നു. സമരം നീണ്ടുപോയാല്‍ പച്ചക്കറി കിട്ടാനില്ലാത്ത അവസ്ഥയുണ്ടായേക്കും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് മുഖ്യമായും കേരളത്തിലേക്ക് പച്ചക്കറിയെത്തുന്നത്.
കൊല്‍ക്കത്തയില്‍ ഇതുവരെ പച്ചക്കറികളും മറ്റും എത്തിച്ചിരുന്ന ടെമ്പോകളും ത്രീവീലറുകളും സമരത്തില്‍ ചേര്‍ന്നു.
പെട്രോളിയം ഉത്പന്നവില വര്‍ധനയെ തുടര്‍ന്ന് കടത്തുകൂലി പുതുക്കുക, 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിരോധനം നീക്കുക, മൂല്യവര്‍ധിത നികുതിയുടെ പരിധിയില്‍ നിന്ന് ട്രക്കുടമകളെ ഒഴിവാക്കുക തുടങ്ങിയ 10 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.












Click it and Unblock the Notifications