ആദിവാസി ക്ഷേമ സമിതി സമരം ശക്തിപ്പെടും
വയനാട്: ഏപ്രില്‍ 21 മുതല്‍ ഭൂമിക്ക് വേണ്ടിയുള്ള ആദിവാസി സമരം ശക്തിപ്പെടുത്തുമെന്ന് സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമ സമിതി സംസ്ഥാന കണ്‍വെന്‍ഷന്‍ പ്രഖ്യാപിച്ചു.
വയനാട് ജില്ലയിലും മറ്റ് പ്രദേശങ്ങളിലും ഭൂമി കൈയേറല്‍ സമരം ശക്തമാക്കും. വയനാട് ജില്ലയില്‍ ഭൂമി കൈയേറിയ 16 കേന്ദ്രങ്ങളില്‍ കൂടുതല്‍ ആദിവാസികളെ പ്രവേശിപ്പിക്കും.
മുഖ്യമന്ത്രി ആദിവാസികളുമായി ഒപ്പുവച്ച കരാറിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കും വരെ സമരം തുടരുമെന്ന് കണ്‍വെന്‍ഷന്‍ പ്രഖ്യാപിച്ചു. സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications