Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈക്കമാന്റ് യോഗം ബുധനാഴ്ച ചേരും

ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസില്‍ മൂര്‍ച്ചിച്ച ഗ്രൂപ്പ് വഴക്കിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ഹൈക്കമാന്റ് യോഗം ഏപ്രില്‍ 16 ബുധനാഴ്ച ചേരും.

കോണ്‍ഗ്രസ് പ്രസിഡന്‍്് സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്താണ് യോഗം ചേരുന്നത്.

തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ ജയിച്ചെങ്കിലും പാര്‍ട്ടിയ്ക്കകത്ത് ഗുരുതരമായ ഗ്രൂപ്പ് പ്രശ്നങ്ങളുണ്ടെന്ന് പാര്‍ട്ടി ഹൈക്കമാന്റിന് ബോധ്യമുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ മുന്നോട്ടുപോക്ക് പ്രതിസന്ധിയിലാക്കാന്‍ 25 എം എല്‍ എമാരുടെ പിന്തുണയുള്ള കരുണാകരന് കഴിയുമെന്ന് നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്.

വിമത വിഭാഗത്തിനെതിരെ ഉടന്‍ നടപടി സ്വീകരിക്കുന്നത് വിനയാണെന്നാണ് എ ഐ സി സി നിരീക്ഷകരായ ഗുലാംനബി ആസാദും ആര്‍. കെ. ധവാനും നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നെന്നാണ് അറിയുന്നത്.

അതേ സമയം കരുണാകരനെതിരെയും അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ ഒരു വിഭാഗം സോണിയാഗാന്ധിയില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+