Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളീധരന്റെ രാജി ആവശ്യപ്പെടും

ദില്ലി: കോണ്‍ഗ്രസ് ഹൈക്കമാന്റ് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള മുരളീധരന്റെ രാജി ആവശ്യപ്പെടുമെന്ന് അറിയുന്നു.

കോണ്‍ഗ്രസ് എംഎല്‍എമാരോട് വിമതസ്ഥാനാര്‍ത്ഥി കോടോത്ത് ഗോവിന്ദന്‍നായര്‍ക്ക് വോട്ട് ചെയ്യാന്‍ മുരളീധരന്‍ ആവശ്യപ്പെട്ടുവെന്ന് മൂന്ന് ഗ്രൂപ്പുകളും ഹൈക്കമാന്റിന് പരാതി നല്കിയ പശ്ചാത്തലത്തിലാണിത്. സോണിയാഗാന്ധിയാണോ അതോ അച്ചടക്കസമിതിയാണോ മുരളീധരന്റെ രാജി ആവശ്യപ്പെടുക എന്നേ ഇനി അറിയാനുള്ളൂ.

ജെഎസ്എസിലെ ഒരു മുതിര്‍ന്ന എംഎല്‍എയോടും മുരളീധരന്‍ കോടോത്ത് ഗോവിന്ദന്‍നായര്‍ക്ക് വേണ്ടി വോട്ട് ചോദിച്ചതിന് തെളിവുകളുണ്ട്. എന്തായാലും കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് മുരളീധരനോട് കേരളത്തിന്റെ ചുമതലയുള്ള അംബികാ സോണി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ അംബികാ സോണി, ഗുലാം നബി ആസാദ്, ആര്‍.കെ. ധവാന്‍ എന്നിവര്‍ കേരളത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് സോണിയയെ ധരിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+