ജേക്കബിനെതിരെ എ ഗ്രൂപ്പ് പ്രചാരണം
തിരുവനന്തപുരം: കോടോത്തിന് വോട്ടുചെയ്ത് മുന്നണിയുടെ ഐക്യം തകര്‍ത്തുവെന്ന ആരോപണവുമായി മന്ത്രി ടി.എം. ജേക്കബിനെതിരെ എ ഗ്രൂപ്പ്. തലസ്ഥാനത്ത് എ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ആരോപണം കാര്യമായി പ്രചരിക്കുകയാണ്.
ജേക്കബിന്റെ രാജി പോലും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ തങ്ങള്‍ ഔദ്യോഗികപക്ഷത്തിനാണ് വോട്ടുചെയ്തതെന്ന് മന്ത്രി ടി.എം. ജേക്കബ് വ്യക്തമാക്കി. ഞങ്ങള്‍ മാറി വോട്ട് ചെയ്താല്‍ തെന്നല രാജ്യസഭയില്‍ എത്തില്ലായിരുന്നു.- ജേക്കബ് പറഞ്ഞു.
ഞങ്ങളുടെ വോട്ട് തെന്നലയ്ക്ക് നല്കാനാണ് പറഞ്ഞത്. ഞാനും ജോണിയും വോട്ട് ചെയ്തത് തെന്നലയ്ക്കാണ്. ഇവര്‍ക്ക് വേണ്ടിയൊക്കെ ചെയ്താല്‍ ഇങ്ങിനെയാണ്. തിങ്കളാഴ്ച രാത്രി ലീഡര്‍ വിളിച്ചിരുന്നു. വോട്ടു നല്കിയിരുന്നെങ്കില്‍ കോടോത്ത് ജയിക്കുമായിരുന്നല്ലോ എന്ന് പരിഭവം പറഞ്ഞു. സര്‍ക്കാരിലിരുന്ന് എങ്ങിനെ അത് ചെയ്യും എന്ന് ഞാന്‍ ചോദിച്ചു- ജേക്കബ് വിശദീകരിച്ചു.
വിശ്വാസവോട്ടെടുപ്പ് വന്നാല്‍ തങ്ങള്‍ ആന്റണിയെ പിന്തുണയ്ക്കുമെന്നും മന്ത്രി ടി.എം. ജേക്കബ് പറഞ്ഞു.












Click it and Unblock the Notifications