സര്‍ക്കാര്‍ പച്ചക്കറി കൊണ്ടുവരാന്‍ നീക്കം
തിരുവനന്തപുരം: ലോറി സമരത്തിന്റെ പശ്ചാത്തലത്തില്‍ പച്ചക്കറികള്‍ അടുത്ത സംസ്ഥാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ നേരിട്ട് സംഭരിച്ച് സംസ്ഥാനത്തെത്തിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി. കാര്‍ത്തികേയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. കെ എസ് ആര്‍ ടി സി ബസുകളില്‍ പച്ചക്കറി കൊണ്ടുവരുന്നതിന് വ്യാപാരികളെ അനുവദിക്കുന്ന കാര്യവും പരിഗണിച്ചുവരികയാണ്.
ലോറി സമരം കേരളത്തിലേക്ക് പച്ചക്കറികള്‍ വരുന്നതിനെ സാരമായി ബാധിച്ചിട്ടുണ്ട്. പച്ചക്കറികളുടെ വില കൂടിയിട്ടുണ്ടെങ്കിലും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ വിപണനം മൂലം മറ്റ് അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സാധിച്ചു. മൂന്ന് മാസത്തേക്ക് വേണ്ട അവശ്യസാധനങ്ങള്‍ കോര്‍പ്പറേഷന്‍ സ്റോക്ക് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തിന്റെ മണ്ണെണ്ണ വിഹിതം കൂട്ടാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മത്സ്യബന്ധന മേഖലയില്‍ പ്രത്യേക എണ്ണ പെര്‍മിറ്റുകള്‍ അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
മണ്ണെണ്ണ ആവശ്യത്തിന് ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തെ മത്സ്യബന്ധന മേഖല സ്തംഭനത്തിലാണ്. പക്ഷേ കേന്ദ്രം നല്‍കുന്ന മണ്ണെണ്ണ വിതരണം ചെയ്യുക മാത്രമേ കഴിയുകയുള്ളൂവെന്നതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിസ്സഹായരാണ്- കാര്‍ത്തികേയന്‍ പറഞ്ഞു.












Click it and Unblock the Notifications