തിരുവനന്തപുരത്ത് വേനല്‍മഴ നാശം വിതച്ചു
തിരുവനന്തപുരം: വിഷുദിനത്തില്‍ പെയ്ത കനത്ത വേനല്‍ മഴ തിരുവനന്തപുരം ജില്ലയിലെ കിഴക്കന്‍ ഭാഗങ്ങളില്‍ വന്‍ നാശം വിതച്ചു.
മഴയ്ക്കിടെയുണ്ടായ മിന്നലേറ്റ് ഒരു സ്ത്രീ മരിച്ചു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന വേനല്‍മഴയില്‍ മഴ നെടുങ്ങാടി താലൂക്കിലെ വാഴത്തോട്ടങ്ങളും റബര്‍ തോട്ടങ്ങളും നശിച്ചു. വൈദ്യുതി ബന്ധവും ടെലഫോണ്‍ ബന്ധവും തകരാറിലായി.
മണ്ണന്തലക്കും വെഞ്ഞാറമ്മൂടിനുമിടയിലുള്ള ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം നഗരത്തില്‍ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. പല റോഡുകളിലും ഗതാഗതം സ്തംഭനത്തിലായി.
അടുത്ത രണ്ട് ദിവസം കൂടി വേനല്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.












Click it and Unblock the Notifications