Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിമാരെ പുറത്താക്കണം: വയലാര്‍ രവി

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ഥി കോടോത്ത് ഗോവിന്ദന്‍ നായരെ പിന്തുണച്ച മന്ത്രിമാരായ കടവൂര്‍ ശിവദാസനെയും പി. ശങ്കരനെയും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി വയലാര്‍ രവി ആവശ്യപ്പെട്ടു.

മന്ത്രിസഭയിലുണ്ടായിരിക്കെ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് കടവൂരും ശങ്കരനും ശ്രമിച്ചത്. സ്വന്തം നിലയില്‍ അവര്‍ പുറത്തുപോയില്ലെങ്കില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി അവരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം- രവി പറഞ്ഞു.

ഐ ഗ്രൂപ്പിനെതിരെ കരുണാകര വിരുദ്ധ ചേരിയുടെ നീക്കങ്ങള്‍ കോണ്‍ഗ്രസില്‍ സജീവമായതിന്റെ ഭാഗമായാണ് മന്ത്രിമാരെ പുറത്താക്കണമെന്ന് രവി ആവശ്യപ്പെട്ടത്. കരുണാകര പക്ഷത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും കെ പി സി സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മുരളീധരനെ ഒഴിവാക്കണമെന്നും കേന്ദ്രനേതൃത്വത്തോട് കരുണാകര വിരുദ്ധ പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+